രാഷ്ട്രീയം

സിപിഐയിൽ അവഗണന; മുൻ മാള ബ്ലോക്ക് അംഗം ഒ സി രവി പാർട്ടി വിട്ട് കോൺഗ്രസിൽ

മാള: കൊടുങ്ങല്ലൂരിൽ സിപിഐ നേതൃത്വത്തെ വെട്ടിലാക്കി മുൻ മാള ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയിരുന്ന ഒ സി രവി പാർട്ടി വിട്ട് കോൺഗ്രസ്സിൽ ചേർന്നു. സിപിഐ പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് ഒ സി രവി പാർട്ടി വിട്ടത്. കോൺഗ്രസ്‌ തനിക്ക് അന്യമായ പാർടി അല്ലെന്നും താൻ മാതൃ സംഘടനയിലേക്കാണ് തിരിച്ചെത്തിയിരിക്കുന്നതെന്നും ഒ സി രവി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് മൂർദ്ധന്ന്യത്തിൽ നിൽക്കുന്ന വേളയിൽ കൊടുങ്ങല്ലൂരിലെ സിപിഐ നേതൃത്വത്തിന് കനത്ത പ്രഹരം നൽകിയാണ് അന്നമനട മാമ്പ്രയിൽ നിന്നുള്ള സിപിഐ നേതാവും മുൻ മാള ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ ഒ സി രവിയുടെ പാർട്ടിയിൽ നിന്നുള്ള പടിയിറക്കം.

സിപിഐ പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് ഒ സി രവി കോൺഗ്രസ്സിൽ ചേർന്നിരിക്കുന്നത്. പലകാര്യങ്ങളിലുയും സിപിഐ നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും ഒ സി രവി ആരോപിച്ചു. തന്റെ മേൽനോട്ടത്തിൽ ആവിഷ്കരിക്കാൻ ശ്രമിച്ച ഇരിഗേഷൻ പദ്ധതി ചില പ്രാദേശിക നേതാക്കൾ ഇടപ്പെട്ട് മുടക്കി. പാർട്ടിയുടെ പോക്ക് ശരിയായ ദിശയിലല്ലെന്നും ഒ സി രവി വിമർശിക്കുന്നു.

കോൺഗ്രസ്‌ തനിക്ക് പുതിയ സംഘടന അല്ലെന്നും പാർടി അല്ലെന്നും താൻ മാതൃ സംഘടനയിലേക്കാണ് തിരിച്ചെത്തിയിരിക്കുന്നതെന്നും ഒ സി രവി കൂട്ടിച്ചേർത്തു. കോൺഗ്രസ്‌ നേതാക്കളായ എൻ എസ് വിജയൻ, വി എ അബ്ദുൽകരീം, കെ എൻ സജീവൻ, അസ്സിസ് എന്നിവരും ഒ സി രവിക്കൊപ്പം മാളയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment