രാഷ്ട്രീയം

തൃശൂരിൽ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്ക​ണ​മെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്

തൃ​ശൂ​ർ: ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചു തൃ​ശൂ​ർ ജി​ല്ല​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്ക​ണ​മെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​ദേ​ശം. മ​ണ​ലൂ​ർ അ​ട​ക്കം ടേ​മി​ൽ ഇ​ള​വു ന​ൽ​ക​ണ​മെ​ന്നും എ.​സി. മൊ​യ്തീ​ൻ​ത​ന്നെ കു​ന്നം​കു​ള​ത്തു മ​ത്സ​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു ശി​പാ​ർ​ശ.

മൊ​യ്തീ​ൻ ഒ​ഴി​യാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ചെ​ങ്കി​ലും ത​ള്ളി​യെ​ന്നാ​ണു വി​വ​രം. ആ​കെ​യു​ള്ള 13 സീ​റ്റി​ൽ ചേ​ല​ക്ക​ര, ഗു​രു​വാ​യൂ​ർ, കു​ന്നം​കു​ളം, മ​ണ​ലൂ​ർ, പു​തു​ക്കാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട, വ​ട​ക്കാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​പി​എ​മ്മും തൃ​ശൂ​ർ, ഒ​ല്ലൂ​ർ, ക​യ്പ​മം​ഗ​ലം, നാ​ട്ടി​ക, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​പി​ഐ​യും ചാ​ല​ക്കു​ടി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​ണ് നി​ല​വി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ കു​ന്നം​കു​ളം, മ​ണ​ലൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ഴി​ച്ചു സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു ആ​ലോ​ച​ന. കു​ന്നം​കു​ള​ത്ത് നി​ല​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ, എം. ​സ്വ​രാ​ജ് എ​ന്നി​വ​രു​ടെ പേ​രു​ക​ളും ച​ർ​ച്ച​ക​ളി​ലെ​ത്തി.

എ​ന്നാ​ൽ ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചു പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു മു​തി​രേ​ണ്ടെ​ന്നാ​ണു തീ​രു​മാ​നം. പ്രാ​യ​വും ടേം ​വ്യ​വ​സ്ഥ​യും ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ​ലൂ​രി​ൽ മു​ര​ളി പെ​രു​നെ​ല്ലി​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം. ഇ​വി​ടെ മു​ൻ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​നെ​യും ജി​ല്ലാ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​ർ, ചേ​ല​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ജി​ല്ലാക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച​ത് ബേ​ബി ജോ​ണ്‍, സി​റ്റിം​ഗ് എം​എ​ൽ​എ ആ​യി​രു​ന്ന യു.​ആ​ർ. പ്ര​ദീ​പ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ എ​ൻ.​കെ. അ​ക്ബ​റി​നെ​യും കെ. ​രാ​ധാ​കൃ​ഷ്ണ​നെ​യു​മാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച​ത്.

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു പാ​ർ​ല​മെ​ന്‍റി​ലേ​ക്കു മ​ത്സ​രി​ച്ചു ജ​യി​ച്ച ഒ​ഴി​വി​ലാ​ണ് പി​ന്നീ​ടു യു.​ആ​ർ. പ്ര​ദീ​പി​നെ പ​രി​ഗ​ണി​ച്ച​ത്. അ​വ​സാ​ന സ​മ​യ​ത്തെ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ആ​റു സീ​റ്റി​ലും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ ത​ന്നെ പോ​രി​നി​റ​ങ്ങും.

Leave A Comment