രാഷ്ട്രീയം

തൃശൂർ പൂരം അലോങ്കപ്പെട്ടതിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി കെ മുരളീധരൻ

തൃശൂർ: തൃശൂർ പൂരം അലോങ്കലപ്പെട്ടതിൽ ഉദ്യോഗസ്ഥതല ഗൂഡാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തെ സംശയിച്ചുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് കെ മുരളീധരൻ.

അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും എന്താണ് സംഭവിച്ചത് എല്ലാവരും കണ്ടതാണെന്നും കെ മുരളീധരൻ പറ‍ഞ്ഞു.

ലൈവ് ആയി കേരളവും ഇന്ത്യയും മുഴുവൻ കണ്ട കാഴ്ചയാണ്. ഇതിനെയെല്ലാം മറച്ചുവെച്ച് അജിത് കുമാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണ് റിപ്പോര്‍ട്ട്.

പിണറായിയുടെ തിരക്കഥയിൽ അജിത് കുമാറിന്‍റെ സംവിധാനത്തിലുണ്ടായ അന്വേഷണ റിപ്പോര്‍ട്ടാണിത്. ഈ റിപ്പോർട്ട് വിഎസ് സുനിൽകുമാർ അംഗീകരിക്കുമോ? സിപിഐ അംഗീകരിക്കുമോ?

ഇത് ഒരു വ്യാജ റിപ്പോർട്ടാണെന്നും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഇത്രയും വഷളായി റിപ്പോർട്ട് ഉണ്ടാക്കിയവരോളം വഷളായി വേറെ ആരുമില്ല.പൂരം കലക്കി വരെയും കള്ള റിപ്പോർട്ട് ഉണ്ടാക്കിയവരെയും വെറുതെ വിടില്ല.

ഒരു മുഖ്യമന്ത്രി എന്ത് വൃത്തികേടും എഴുതി വെക്കുമോ? പൂരം കലക്കിയത് അജിത് കുമാറും പൊലീസ് തന്നെയാണ്. ഞങ്ങൾ ആദ്യം തന്നെ പറഞ്ഞത് സിബിഐ അന്വേഷിക്കണമെന്നാണ്.യുഡിഎഫ് അധികാരത്തിൽ വന്നാൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.

Leave A Comment