രാഷ്ട്രീയം

അധികാരത്തിലെത്തിയാൽ ഗ്യാരണ്ടികളിൽ ഉടൻ തീരുമാനം എടുക്കും: യുഡിഎഫ്

തിരുവനന്തപുരം:  രാഹുല്‍ ഗാന്ധിയുടെ  ഗ്യാരന്‍റിയില്‍  പ്രതീക്ഷയുമായി യുഡിഎഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രി സഭ യോഗത്തിൽ ഗ്യാരണ്ടികളിൽ തീരുമാനം എടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

കേരളം പിടിക്കാൻ അഞ്ചിന ഗ്യാരണ്ടികളാണ്  രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 ആക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടിയാണ് പുതുയുഗ യാത്രയുടെ സമാപനസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

Leave A Comment