രാഷ്ട്രീയം

യൂത്ത് കോൺഗ്രസിനെതിരായ പോസ്റ്ററിന് മുകളിൽ ഒ ജെ ജനീഷിന്റെ പോസ്റ്റർ; പ്രതിഷേധം

മാള: യൂത്ത് കോൺഗ്രസിനെതിരായ പോസ്റ്ററിന് മുകളിൽ ഓ ജെ ജനീഷിന്റെ പോസ്റ്റർ ഒട്ടിച്ചതിനെതിരെ മാളയിൽ ഡി വൈ എഫ് ഐ പ്രതിഷേധം. കൊടുങ്ങല്ലൂരിൽ വയനാട് ഫണ്ട് പിരിവ് ചർച്ചയാക്കി ഡിവൈഎഫ്ഐ പോസ്റ്റർ പ്രചാരണവും ഉപവാസ സമരങ്ങളും നടത്തുന്നതിനിടെയാണ് പോസ്റ്റർ നശിപ്പിച്ചെന്ന ഗുരുതര ആരോപണവും പുറത്തു വരുന്നത്.

പോസ്റ്റർ പതിച്ചത് വിഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട് . വയനാട് ദുരന്തം, യൂത്ത് കോൺഗ്രസ് പിരിച്ച പണം എവിടെ ?മരണത്തെ വിറ്റു തിന്ന യൂത്ത് കോൺഗ്രസിന് മാപ്പില്ല എന്നതായിരുന്നു ഡി വൈ എഫ് ഐ പോസ്റ്റർ.

ഡി വൈ എഫ് ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ പ്രസ്താവന വായിക്കാൻ ഇവിടെ അമർത്തുക

Leave A Comment