രാഷ്ട്രീയം

സ്ത്രീകൾക്ക് സൗജന്യ യാത്ര; കേരളത്തിനായി അഞ്ചിന ഗ്യാരന്‍റി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണായടകയിലും തെലുങ്കാനയിലുമടക്കം കോൺഗ്രസ് അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം.

യുഡിഎഫ് അധികാരത്തിലെത്തിയാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നും ക്ഷേമ പെൻഷൻ പ്രതിമാസം 3000 രൂപയാക്കുമെന്നും രാഹുൽ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരോഗ്യ സുരക്ഷാപദ്ധതി ആരംഭിക്കും. ഇതിലൂടെ 25 ലക്ഷത്തിന്‍റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തും. യുവാക്കൾക്ക് അഞ്ച് ലക്ഷം പലിശ രഹിത വായ്പ നൽകുമെന്നും മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

Leave A Comment