മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം; പി.പി.ദിവ്യയെ ഒഴിവാക്കി
തിരുവനന്തപുരം: കണ്ണൂർ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം.
മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ. സി.എസ്.സുജാതയെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.
കെ.എസ്. സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. അതേസമയം പി.പി. ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന് സി.എസ്. സുജാത അറിയിച്ചു.
ജനാധിപത്യ മഹിള അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളനം ഹൈദരാബാദിൽ 25,27,28 തീയതികളിലായി നടക്കും.
Leave A Comment