രാഷ്ട്രീയം

മേ​യ​ർ സീ​റ്റി​ന് കോ​ഴ: കോ​ൺ​ഗ്ര​സി​നെ ക​ളി​യാ​ക്കി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ

തൃ​ശൂ​ർ: മേ​യ​ർ സീ​റ്റി​ന് കോ​ഴ​വി​വാ​ദ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ ക​ളി​യാ​ക്കി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ.

മേ​യ​ർ പ​ദ​വി വി​റ്റെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് കൗ​ൺ​സി​ല​റും മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ച്ചി​രു​ന്ന​തു​മാ​യ ലാ​ലി ജെ​യിം​സ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്താ​ണ് കോ​ൺ​ഗ്ര​സ് എ​ന്ന​തി​നു​ള്ള മ​റു​പ​ടി ലാ​ലി ജെ​യിം​സി​ന്‍റെ വാ​ക്കു​ക​ളി​ലു​ണ്ടെ​ന്നാ​ണ് കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ പ​രി​ഹാ​സ​രൂ​പേ​ണ ഫേ​സ് ബു​ക്കി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

കോ​ൺ​ഗ്ര​സ് ചെ​ന്നെ​ത്തി​യ അ​ധഃ​പ​ത​ന​ത്തി​ന്‍റെ നേ​ർ​ചി​ത്ര​മാ​ണു കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റു​ടെ വാ​ക്കു​ക​ൾ. ത​ന്നോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കോ​ഴ ചോ​ദി​ച്ചെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. വ​ഞ്ച​ന​യും കു​തി​കാ​ൽ​വെ​ട്ടും അ​ഴി​മ​തി​യും​കൊ​ണ്ട് മു​ഖ​രി​ത​മാ​യ ഒ​രു പാ​ർ​ട്ടി. എ​ങ്ങി​നെ​യാ​ണ് ഇ​വ​രെ വി​ശ്വ​സി​ക്കു​ക?

വ​ല​തു രാ​ഷ്ട്രീ​യ​ത്തെ വെ​ളു​പ്പി​ച്ചെ​ടു​ക്കു​വാ​ൻ പെ​ടാ​പ്പാ​ടു​പെ​ടു​ന്ന ചി​ല​ർ ന​മ്മു​ടെ നാ​ട്ടി​ൽ ഉ​ണ്ട​ല്ലോ. ക​ണ്ണു​തു​റ​ന്ന് കാ​ണു​ക. ര​ണ്ട് കോ​ർ​പ​റേ​ഷ​നി​ൽ ജ​യി​ച്ച​പ്പോ​ൾ ഇ​താ​ണു സ്ഥി​തി. എ​ന്താ​ണ് ഇ​വ​ർ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന രാ​ഷ്ട്രീ​യം?

ക​ർ​ണാ​ട​ക​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു നി​സ​ഹാ​യ​രാ​യ മ​നു​ഷ്യ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​യ വി​ടു​ക​ൾ ബു​ൾ​ഡോ​സ​ർ​കൊ​ണ്ട് ഇ​ടി​ച്ചു​നി​ര​ത്തി​യ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ​ത ന​മ്മു​ടെ ക​ൺ​മു​ന്നി​ലു​ണ്ട്. ഇ​വി​ടെ തൃ​ശൂ​രി​ൽ ജ​യി​ച്ച കൗ​ൺ​സി​ല​റോ​ട് മേ​യ​റാ​ക്കാ​ൻ പ​ണം ചോ​ദി​ക്കു​ന്ന നേ​താ​ക്ക​ൾ! തി​രി​ച്ച​റി​യു​ക ഈ ​കൂ​ട്ട​ത്തെ.

Leave A Comment