മുകേഷ് പാർട്ടി മെമ്പറല്ലാത്തതിനാൽ നടപടിയെടുക്കാനാവില്ല: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചു.
കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടും. രാഹുലിന്റെ കേസും മുകേഷ് എംഎൽഎയുടെ കേസും വ്യത്യസ്ഥമാണ്. മുകേഷ് പാർട്ടി മെമ്പറല്ല.
മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംഘടനയിൽ ഇല്ലാത്ത ആൾക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.
Leave A Comment