രാഷ്ട്രീയം

വി​വാ​ദം അ​നാ​വ​ശ്യം; ഭാ​ര്യാ​പ​ദം ഇ​പ്പോ​ൾ പൊ​ട്ടി​മു​ള​ച്ച​തെ​ങ്ങ​നെ​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലേ​ക്കെ​ത്തി​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യെ ത​ന്നെ സ്ഥാ​നാ‍​ർ​ഥി​യാ​ക്കാ​നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് പ​റ​ഞ്ഞ ഗോ​വി​ന്ദ​ൻ പി.​കെ. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട് ഭാ​ര്യാ​പ​ദം ഇ​പ്പോ​ൾ പൊ​ട്ടി​മു​ള​ച്ച​ത് എ​ങ്ങ​നെ എ​ന്നാ​യി​രു​ന്നു പ്ര​തി​ക​രി​ച്ച​ത്.

ജി​ല്ലാ ഘ​ട​ക​വും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും ര​ണ്ട് ത​വ​ണ പ​രി​ശോ​ധി​ച്ച പ​ട്ടി​ക​യാ​ണ് സം​സ്ഥാ​ന സ​മി​തി​ക്ക് മു​ന്നി​ൽ വ​ന്ന​ത്. വി​വാ​ഹം ക​ഴി​ക്കു​മ്പോ​ൾ പി.​കെ. ശ്യാ​മ​ള ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന കാ​ര്യ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​റു​പ​ടി​യി​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചും പി.​കെ. ശ്യാ​മ​ള പ​ല പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​നാ​വ​ശ്യ​മാ​യ വി​വാ​ദ​മാ​ണ് ശ്യാ​മ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​തെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Comment