രാഷ്ട്രീയം

നികേഷുമായി ഉടക്ക്; സിപിഎം സൈബർ ടീമിലെ മൂന്നു പേർ കളംവിട്ടു

തിരുവനന്തപുരം: സിപിഎമ്മിന്‍റെ സൈബർ ടീമിൽ പൊട്ടിത്തെറി. മൂന്നു മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ ടീം വിട്ടു. ദേശാഭിമാനിയിലെ മുൻ ന്യൂസ് എഡിറ്റർമാർ ഉൾപ്പെടെ മൂന്നു പേരാണ് സൈബർ ടീമിൽനിന്നു വിട്ടുപോയത്.

സൈബർ ടീമിന്‍റെ മേൽനോട്ടം വഹിക്കുന്ന എംവി. നികേഷ്കുമാറിന്‍റെ രീതികളിലുള്ള വിയോജിപ്പ് കാരണമാണ് മൂന്നു പേരും സൈബർ ടീം വിട്ടതെന്നാണു ലഭിക്കുന്ന സൂചന. കെ.വി. സുധാകരൻ, കെ.മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് സൈബർ ടീം വിട്ടത്.

സൈബർ പ്രചാരണത്തിൽ നികേഷ് കുമാർ ആസൂത്രണം ചെയ്ത പല രീതികളും പാളിയെന്നാണ് വിമർശനം. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഇതിൽ അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഏറെ നാളായി സിപിഎമ്മിന്‍റെ സൈബർ പ്രചാരണത്തിനു ചുക്കാൻ പിടിച്ചു വന്നിരുന്നത് നികേഷ് കുമാറായിരുന്നു.

Leave A Comment