രാഷ്ട്രീയം

ഹാ കഷ്ടം!, കർണാടക ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

ബംഗളൂരു: സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുണ്ടായ കലാപത്തിന് പിന്നാലെ കർണാടക ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട മുദിഗരെ എംഎൽഎ എം.പി. കുമാരസ്വാമി ബിജെപി വിട്ടു. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ബിജെപിയിൽനിന്ന് രാജിവയ്ക്കുന്ന നാലാമത്തെ നേതാവാണ് കുമാരസ്വാമി. മന്ത്രിമാരുൾപ്പെടെ ഒന്പതു സിറ്റിംഗ് എംഎൽഎമാർക്കാണു ബിജെപി സീറ്റ് നിഷേധിച്ചത്. സീറ്റ് ലഭിക്കാത്തവരുടെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

Leave A Comment