രാഹുൽ മാങ്കൂട്ടത്തിനെ കണ്ട് നിയുക്ത കൗൺസിലർമാർ; കോൺഗ്രസിൽ അതൃപ്തി
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ട് നിയുക്ത കൗൺസിലർമാർ. സംഭവത്തിൽ പാലക്കാട് കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്.
നഗരസഭയിലെ മൂന്നു നിയുക്ത കൗൺസിലർമാരാണ് എംഎൽഎ ഓഫീസിൽ എത്തി രാഹുലിനെ കണ്ടത്. പാർട്ടി വിലക്ക് ലംഘിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്നാൽ എംഎൽഎയെന്ന നിലയിലാണ് രാഹുൽ മാങ്കൂട്ടത്തിനിലെ കണ്ടതെന്നും പാർട്ടി നടപടിയെടുത്തയാളെ കണ്ടതിൽ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗൺസിലർമാരുടെ പ്രതികരണം.
Leave A Comment