പാലക്കാട്ടെ സിപിഎം വിമത കൺവൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ
പാലക്കാട്: ജില്ലയിലെ സിപിഎം വിമതരുടെ കൺവൻഷനിൽ പി.കെ. ശശി ഉദ്ഘാടകനാകും. വ്യാഴാഴ്ച പാലക്കാട് പാർവതി കല്യാണമണ്ഡപത്തിലാണ് സിപിഎം വിമതർ കൺവൻഷൻ വിളിച്ചിരിക്കുന്നത്.
സംഘാടക സമിതി ചെയർമാനും കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമത നേതാവു കൂടിയായ എ. സതീഷാണ് ഇന്നുരാവിലെ മാധ്യമപ്രവർത്തകരോടു ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
അടുത്തിടെ സിപിഎം മുൻ എംഎൽഎ പി.കെ. ശശി കെടിഡിസി ചെയർമാൻസ്ഥാനം രാജിവച്ചിരുന്നു. വിമതർക്കൊപ്പം നിൽക്കുമോ എന്ന ചോദ്യങ്ങൾക്കു പ്രതികരിക്കാതെയായിരുന്നു രാജിവയ്ക്കൽ.
നാളെ കൺവൻഷനിൽ പങ്കെടുക്കുമെന്നു വിമതപക്ഷം നേതാവുതന്നെ വ്യക്തമാക്കിയതോടെ പി.കെ. ശശി എങ്ങോട്ട് എന്ന ഏറെക്കാലത്തെ ചോദ്യത്തിനും ഉത്തരമാവുകയാണ്.
Leave A Comment