രാഷ്ട്രീയം

രാ​ഹു​​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്കാ​ൻ ആ​കി​ല്ല: വി.​ഡി. സ​തീ​ശ​ൻ

തിരു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്കേ​ണ്ട​ന്ന നി​ല​പാ​ടി​ലു​റ​ച്ച് കോ​ണ്‍​ഗ്ര​സ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​യോ​ഗ്യ​നാ​ക്കാ​ൻ എ​ത്തി​ക്സ് ക​മ്മി​റ്റി​ക്കും നി​യ​മ​സ​ഭ​യ്ക്കും അ​ധി​കാ​ര​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഇ​ത് ഈ ​വി​ഷ​യ​ത്തി​ലെ നി​ല​പാ​ട​ല്ല. പൊ​തു നി​ല​പാ​ടാ​ണ്. കേ​സി​ൽ പ്ര​തി​യാ​യി എ​ന്ന​തി​ന്‍റെ പേ​രി​ൽ അ​യോ​ഗ്യ​നാ​ക്കാ​ൻ ആ​കി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. കു​റ്റാ​രോ​പി​ത​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന കീ​ഴ്വ​ഴ​ക്ക​മി​ല്ല എ​ന്ന യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ലെ വി​ല​യി​രു​ത്ത​ലി​ലാ​ണ് തീ​രു​മാ​നം.

സ​മാ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന എ​ൽ​ഡി​എ​ഫി​ലെ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടി​നോ​ട് സ​ഹ​ക​രി​ക്കേ​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട്. അ​തേ​സ​മ​യം, രാ​ഹു​ലി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

എ​ത്തി​ക്സ് ക​മ്മി​റ്റി അ​ധി​കാ​ര​പ​രി​ധി ക​ട​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും വി​ല​യി​രു​ത്തി. റോ​ജി എം. ​ജോ​ണും യു.​എ. ല​ത്തി​ഫു​മാ​ണ് എ​ത്തി​ക്സ് ക​മ്മ​റ്റി​യി​ൽ ഈ ​നി​ല​പാ​ടി​നെ എ​തി​ർ​ക്കു​ക.

Leave A Comment