രാഷ്ട്രീയം

സി​പി​എം കേ​ന്ദ്ര​ത്തി​നെ​തി​രെ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന പ്ര​ചാ​ര​ണം 100 ശ​ത​മാ​നം നു​ണ​യാ​ണെ​ന്നും ക​ഴി​ഞ്ഞ 10 കൊ​ല്ലം കേ​ര​ളം ഭ​രി​ച്ച സി​പി​എം ത​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് കാ​ർ​ഡ് കാ​ണി​ക്കു​ന്ന​തി​ന് പ​ക​രം കേ​ന്ദ്ര​ത്തി​നെ​തി​രെ കു​പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

യു​പി​എ സ​ർ​ക്കാ​ർ എ​ന്താ​ണ് കേ​ര​ള​ത്തി​ന് വേ​ണ്ടി ചെ​യ്തി​രു​ന്ന​ത്. കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ത് ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശേ​ഷി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഉ​ണ്ടോ?.

കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് എ​ന്തെ​ല്ലാം ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന എ​ട്ട് പേ​ജു​ള്ള ഒ​രു രേ​ഖ ത​ന്‍റെ പ​ക്ക​ലു​ണ്ട്. അ​ത് പി​ന്നീ​ട് വി​ശ​ദീ​ക​രി​ക്കാം. കേ​ര​ള​ത്തി​ന് ല​ഭി​ച്ച റെ​യി​ൽ​വേ വി​ഹി​ത​ത്തെ​ക്കു​റി​ച്ചും പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കാ​ൻ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ​ജ​റ്റി​ലെ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​ഠി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​ത് മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave A Comment