രാഷ്ട്രീയം

രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച​ത് രാ​ഷ്ട്രീ​യ​മാ​യി മാ​ത്രം: ഷാ​ഫി പ​റ​മ്പി​ൽ

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച​ത് രാ​ഷ്ട്രീ​യ​മാ​യി മാ​ത്ര​മാ​ണ്. രാ​ഹു​ലി​നെ​തി​രെ പാ​ർ​ട്ടി എ​ടു​ത്ത ന​ട​പ​ടി കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണ്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി വ്യ​ക്തി​പ​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദ​ത്തെ പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ട് വ​ന്നി​ട്ടി​ല്ല. രാ​ഹു​ലി​ന്‍റെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലെ മി​ക​വ് പ​രി​ഗ​ണി​ച്ചു. വ്യ​ക്തി​പ​ര​മാ​യി ആ​രി​ലേ​ക്കും ചൂ​ഴ്ന്നി​റ​ങ്ങി​യി​ട്ടി​ല്ല. ആ ​സ​മ​യ​ത്ത് ക്രി​മി​ന​ൽ പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

കോ​ൺ​ഗ്ര​സ് എ​ടു​ത്ത ന​ട​പ​ടി മ​റ്റു പാ​ർ​ട്ടി​ക​ൾ ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ല. പാ​ർ​ട്ടി ന​ട​പ​ടി​ക്കൊ​പ്പ​മാ​ണ് താ​നു​ള്ള​തെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

Leave A Comment