രാഷ്ട്രീയം

സിപിഐ മന്ത്രിമാർ വീണ്ടും മത്സരിക്കും; കൊടുങ്ങല്ലൂരിൽ സുനിൽകുമാർ തന്നെ?

മാള: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ സി​പി​ഐ​യി​ൽ തു​ട​ങ്ങി. ഇ​ന്ന് ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്ക​യ​വ​ർ​ക്ക് ഇ​നി മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ആ​റ് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ (കാ​ഞ്ഞ​ങ്ങാ​ട്), ചി​റ്റ​യം ഗോ​പ​കു​മാ​ർ (അ​ടൂ​ർ), ഇ.​കെ.​വി​ജ​യ​ൻ (നാ​ദാ​പു​രം), ജി.​എ​സ്. ജ​യ​ലാ​ൽ (ചാ​ത്ത​ന്നൂ​ർ), പി.​എ​സ്. സു​പാ​ൽ (പു​ന​ലൂ​ർ), വി.​ശ​ശി (ചി​റ​യ​ൻ​കീ​ഴ്) എ​ന്നി​വ​രാ​ണ് മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ല്ലാം പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​ണ് ഇ​ന്ന് ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ പ്രാ​ഥ​മി​ക ധാ​ര​ണ​യാ​യ​ത്.

അ​തേ​സ​മ​യം നാ​ല് സി​റ്റിം​ഗ് മ​ന്ത്രി​മാ​ർ വീ​ണ്ടും ജ​ന​വി​ധി തേ​ടാ​നും പാ​ർ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. പി. ​പ്ര​സാ​ദ് (ചേ​ർ​ത്ത​ല), കെ. ​രാ​ജ​ൻ (ഒ​ല്ലൂ​ർ), ജെ. ​ചി​ഞ്ചു​റാ​ണി (ച​ട​യ​മം​ഗ​ലം), ജി.​ആ​ർ. അ​നി​ൽ (നെ​ടു​മ​ങ്ങാ​ട്) എ​ന്നി​വ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കും.

അങ്ങനെയെങ്കിൽ കൊടുങ്ങല്ലൂരിൽ നിന്ന് അഡ്വ. വി ആർ സുനിൽ കുമാറിനെ മാറ്റിയേക്കില്ല. കൈപ്പമംഗലത്തും ഇ ടി ടൈസൺ തന്നെ ജനവിധി തേടിയേക്കും .

മാ​ർ​ച്ച് നാ​ലി​ന് വീ​ണ്ടും എ​ക്സി​ക്യൂ​ട്ടീ​വ് വീ​ണ്ടും ചേ​ർ​ന്ന ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​ൽ എ​ത്തു​ക. എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് ശേ​ഷം സം​സ്ഥാ​ന കൗ​ൺ​സി​ലും ചേ​ർ​ന്ന് അ​ന്തി​മ സ്ഥാ​നാ​ർ​ഥി ലി​സ്റ്റ് പ്ര​ഖ്യാ​പി​ക്കും.

Leave A Comment