'ഇവിടെ രാഷ്ട്രീയം പറയാം'; മാളയിൽ യൂത്ത് കോൺഗ്രസിന്റെ ചായക്കട തുറന്നു
മാള: യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ പ്രചരണാർത്ഥം മാളയിൽ ചായക്കട തുറന്നു .
സംസ്ഥാനത്തെ യുവജനങ്ങളെ തൊഴിലില്ലായ്മയിലേക്ക് തള്ളിയിട്ട LDF സർക്കാരിനെതിരെ തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ പ്രതിഷേധ ചായക്കട എന്നപേരിലാണ് മാള സെന്ററിൽ തുറന്നിരിക്കുന്നത് . ഇവിടെ രാഷ്ട്രീയം പറയാം എന്നൊരു ബോർഡും ചായക്കടക്ക് മുൻപിൽ തൂക്കിയിട്ടുണ്ട് .
ഉദ്ഘാടനം മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ എസ് വിജയൻ നിർവഹിച്ചു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഹകീം ഇക്ബാൽ. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി. എ. അബ്‌ദുൾ കരീം, കെ കെ രവി നമ്പൂതിരി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ. ജോഷി കാഞ്ഞൂതറ. സോയ് കോലഞ്ചേരി എന്നിവർ സംസാരിച്ചു .
യൂത്ത് കോൺഗ്രസ് ഭാരവാഹികളായ. അനൂപ് ആനപ്പാറ, ചന്തു പള്ളിയിൽ, അമൻ അൻസാർ സോണി ഫ്രാൻസിസ് ഫസീൽ കരൂപ്പടന്ന, അഫ്സൽ പുഞ്ചപ്പറമ്പ്, നിഖിൽ മാർട്ടിൻ, അഭിരാജ്, രാഹുൽ വിജയൻ, മിഥുൻ മുരളീധരൻ, അബിപ്രസാദ്, എന്നിവർ നേതൃത്വം നൽകി.
Leave A Comment