രാഷ്ട്രീയം

ത​ളി​പ്പ​റ​മ്പി​ൽ സി​പി​എ​മ്മി​ന് തി​രി​ച്ച​ടി; പി.​കെ. ശ്യാ​മ​ള​യ്ക്കെ​തി​രെ ടി.​കെ. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രി​ലും സി​പി​എ​മ്മി​ന് തി​രി​ച്ച​ടി. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ ടി.​കെ. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി വി​ട്ട് വി​മ​ത​നാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

പി.​കെ. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ ടി.​കെ. ഗോ​വി​ന്ദ​ൻ തു​ട​ക്കം മു​ത​ൽ ത​ന്നെ എ​തി​ർ​പ്പ് അ​റി​യി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഗോ​വി​ന്ദ​ൻ‌ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.

ഹാ​ൻ​ഡ് വീ​വ് ചെ​യ​ർ​മാ​നാ​ണ് നി​ല​വി​ൽ ടി.​കെ.​ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി കോ​ട്ട​യാ​യ മ​ണ്ഡ​ല​ത്തി​ൽ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന പൊ​ട്ടി​ത്തെ​റി​യെ സൂ​ക്ഷ്‌​മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ത​ളി​പ്പ​റ​മ്പി​ൽ വി.​പി. അ​ബ്‌​ദു​ൾ റ​ഷീ​ദി​നെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സി​പി​എ​മ്മി​ൽ പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ടി.​കെ ഗോ​വി​ന്ദ​ൻ മ​ത്സ​രി​ച്ചാ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ ഒ​ഴി​വാ​ക്കി അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്.

Leave A Comment