രാഷ്ട്രീയം

ആഗോള അയ്യപ്പ സംഗമം: സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം: വാസവൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി.എൻ. വാസവൻ. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. അയ്യപ്പസംഗമം കാരണമാണ് സ്വർണക്കൊള്ള പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പസംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫ് ആണ്. ശബരിമല സ്വർണക്കൊള്ള യുഡിഎഫിന് ബൂമറാങ്ങായി. ആഗോള അയ്യപ്പ സംഗമം പൊളിക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി വെളിപെടുത്തൽ നടത്തിയത്.

എന്നാൽ ചക്കിന് വച്ചത് കൊക്കിനു കൊണ്ടു. പണ്ട് ചെയ്തതെല്ലാം വെളിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വാസവൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി എന്നുകരുതി കേസ് ഇല്ലാതാകുന്നില്ല. എസ്ഐടി അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. അന്വേഷണ റിപ്പോർട്ട്‌ പുറത്തുവരുമ്പോൾ പോറ്റിയെ കേറ്റിയെ എന്ന് പാടിയവർക്ക് തിരിച്ചു പാടേണ്ടി വരുമെന്നും വാസവൻ കൂട്ടിച്ചേർത്തു.

Leave A Comment