രാഷ്ട്രീയം

വി ഡി സതീശന്‍റെ നുണകൾ എന്ന പേരിൽ മത്സരം നടത്തി ഡിവൈഎഫ്ഐ

കൊച്ചി: പ്രതിപക്ഷ നേതാവ് ‘വി ഡി സതീശന്‍റെ നുണകൾ’ എന്ന പേരിൽ മത്സരം നടത്തി ഡിവൈഎഫ്ഐ. സംഘടനയുടെ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സതീശൻ പറഞ്ഞ നുണകൾ - നുണപറയൽ മത്സരം സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

രണ്ട് മിനുട്ടിൽ സതീശൻ പറഞ്ഞ പരമാവധി നുണകൾ തുറന്നുകാട്ടുന്നതായിരുന്നു മത്സരമെന്നാണ് ഡിവൈഎഫ്ഐ നേതൃത്വം പറയുന്നത്. രണ്ട് മിനിറ്റ് കൊണ്ട് സതീശന്‍റെ 11 നുണകൾ എണ്ണിപ്പറഞ്ഞ് മഹാരാജാസ് വിദ്യാർത്ഥി സഫ്വാൻ ഒന്നാമതും 10 നുണകൾ ചൂണ്ടിക്കാണിച്ച അഥീന രണ്ടാമതുമെത്തിയെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

നേരത്തെ, സതീശന്‍റെ നുണകൾ എന്ന പേരിൽ ഇടത് സൈബര്‍ പോരാളികൾ ഫേസ്ബുക്ക് പേജ് ആരംഭിച്ചിരുന്നു. ‘സതീശൻ ടോക്സ്: നുണ പറയാതൊരു ദിവസമില്ലെനിക്കീ ഭൂമിയിൽ’ എന്നാണ് പേജിന്‍റെ ബയോയിൽ കുറിച്ചിട്ടുള്ളത്.

യാതൊരു ഉളുപ്പുമില്ലാതെ നിരന്തരം പച്ചക്കള്ളം മാത്രം പറയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ യഥാര്‍ത്ഥ മുഖം പൊതുജനത്തിന് മുന്നില്‍ തുറന്നുകാണിക്കുക എന്നതാണ് ലക്ഷ്യമെന്ന് പേജിൽ അഡ്മിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave A Comment