ഓപ്പറേഷൻ ആഗ്; 150 ഗുണ്ടകളെ പിടികൂടി തൃശൂർ റൂറൽ പൊലിസ്
തൃശൂർ: തൃശൂർ റൂറൽ പൊലീസിന്റെ പരിധിയിൽ ഗുണ്ടകൾക്കെതിരെ കടുത്ത നടപടി. റൂറൽ പൊലീസ് 150 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ പന്ത്രണ്ടു പേർ പിടിക്കിട്ടാപ്പുള്ളികളാണ്. സ്ഥിരം ക്രിമിനലുകളായ തൊണ്ണൂറ്റി രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും, അതു വഴി അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ളതുമാണ്.ജാമ്യമില്ലാക്കുറ്റം ചുമത്തപ്പെട്ട് വിവിധ കേസുകളിൽ മുങ്ങി നടന്നിരുന്ന നാൽപത്തിയാറു പേരും പിടിയിലായി. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ “ഓപ്പറേഷൻ ആഗ്'” തൃശൂർ റൂറൽ പൊലീസ് ശക്തമായി നടപ്പാക്കി. തൃശ്ശൂര്‍ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
ഡിവൈ.എസ്.പിമാരായ ബി.സന്തോഷ്, സി.ആർ.സന്തോഷ്, ബാബു കെ തോമസ്, സലിഷ് എൻ ശങ്കരൻ എന്നിവർ നേതൃത്വം നൽകി.
Leave A Comment