ഗവർണറുടെ അസാധാരണ നീക്കം: മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണും
തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലാ വി സിമാരോടു രാജിവെക്കാൻ നിർദേശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അസാധാരണ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. പാലക്കാട് വച്ചാണ് മാധ്യമങ്ങളെ കാണുന്നത്. നാളെ രാവിലെ 11.30ന് മുമ്പായി രാജിവെക്കണമെന്നാണ് വി സിമാരോട് ചാൻസലർ കൂടിയായ ഗവർണർ നിർദേശിച്ചത്.
Leave A Comment