പ്രധാന വാർത്തകൾ

രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ്

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,357 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32,814 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,726 പേർ കോവിഡ് മുക്തരാകുകയും ചെയ്തു.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.

Leave A Comment