കനത്തമഴ: തൃശൂർ അടക്കം നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കാലവര്‍ഷത്തിനു പിന്നാലെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കൊടുങ്കാറ്റ് ശക്തിപ്രാപിച്ച് കരയോട് അടുക്കുകയാണ്. നിലവിൽ ഗോവയ്ക്കും മുംബൈയ്ക്കും മധ്യത്തിലായാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. സൗരാഷ്ട്ര, കച്ച് തീരങ്ങൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കരയിലേക്ക് എത്തുമ്പോൾ മണിക്കൂറിൽ 150 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും, കടൽതീരത്തെ വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Leave A Comment