വീണ്ടും പനി മരണം; മൂന്ന് വയസുകാരൻ മരിച്ചു
സംസ്ഥാനത്ത് വീണ്ടും പനി മരണം. കാസർകോട് പനി ബാധിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു.പടന്നക്കാട് സ്വദേശി റിട്ട.റീസർവേ ഉദ്യോഗസ്ഥൻ ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്.
രാവിലെ പനി ബാധിച്ച് ഒൻപതു വയസ്സുകാരി മരണപ്പെട്ടിരുന്നു.മലപ്പുറം മങ്കട സ്വദേശികളായ മുഹമ്മദ് അഷ്റഫ് - ജനിഷ ദമ്പതികളുടെ മകൾ അസ്ക സോയ (9) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
തലശ്ശേരി ജനറലാശുപത്രിയിലെ നഴ്സിങ് ഓഫീസറുടെ മകളാണ്.
Leave A Comment