പ്രിയ വര്‍ഗീസിന്റെ നിയമനം: യുജിസി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായുള്ള നിയമനത്തിന് പ്രിയ വര്‍ഗീസിന്റെ യോഗ്യത ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ യുജിസി സുപ്രീം കോടതിയില്‍.പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പ്രിയയ്ക്കനുകൂലമായി വിധിച്ചത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ല എന്നാണ് യുജിസിയുടെ വാദം. 2018 ലെ റഗുലേഷന് നിഷ്കര്‍ഷിക്കുന്ന യോഗ്യത പ്രിയയ്ക്കില്ലെന്നാണ് യുജിസിയുടെ പക്ഷം.
ഹൈക്കോടതി വിധി കാരണം 2018ലെ യുജിസി അസോസിയേറ്റ് പ്രഫസര്‍ നിയമവും വകുപ്പുതന്നെ അപ്രസക്തമാകുന്ന സ്ഥിതിയാണുള്ളതെന്നും യുജിസി അപ്പീലില്‍ പറയുന്നു. റെഗുലേഷനെ പൂര്‍ണമായി ഇല്ലാതാക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രിയയുടെ നിയമനം ശരിവച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ ആവശ്യങ്ങള്‍ പല കേസുകളിലും ഉയരാമെന്നും യുജിസി പറയുന്നു. യുജിസി അപ്പീല്‍ ഈ ആഴ്ച സുപ്രീം കോടതി പണിഗണിച്ചേക്കാനിടയുണ്ട്. കേസിലെ പരാതിക്കാരൻ ജോസഫ് സ്കറിയയും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
വിവാദങ്ങള്‍ക്കിടെ കഴിഞ്ഞാഴ്ച ഡോ. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവ് നല്കി. 15 ദിവസത്തിനകം നീലേശ്വരം ക്യാമ്പസില്‍ മലയാളം വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കണം എന്നായിരുന്നു ഉത്തരവ്.
Leave A Comment