'ഞങ്ങൾ ഒരേ കാലഘട്ടത്തിൽ പൊതുരംഗത്ത് എത്തിയവർ'; മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഒരേ കാലഘട്ടത്തിൽ പൊതുരംഗത്ത് എത്തിയവരാണ് താനും ഉമ്മൻ ചാണ്ടിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലേക്ക് ഞങ്ങൾ ഒരേകാലത്ത് ആണ് തെരഞ്ഞെടുക്കപ്പെടുന്നത്.
പൊതുരംഗത്ത് ഒരേ കാലഘട്ടത്തിൽ പ്രവർത്തിച്ച ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലുന്നത് അതീവ വിഷമകരമായ കാര്യമാണ്.
ജനജീവിതവുമായി അടുത്തിടപഴകിയ ഉമ്മൻ ചാണ്ടി കഴിവുറ്റ ഭരണാധികാരി ആയിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
Leave A Comment