നിയമസഭ കൈയാങ്കളി കേസ്: തുടരന്വേഷണ ആദ്യഘട്ട റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രി വി. ശിവൻകുട്ടിക്ക് പരിക്കു പ റ്റിയതു സംബന്ധിച്ച സർട്ടിഫിക്കറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടില്ല.
ഇതു നൽകണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് നോട്ടീസ് നൽകി യിരുന്നു. അന്വേഷണം രണ്ടു മാസത്തിനുള്ളിൽ തന്നെ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് അനുവദിച്ച കോടതി തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ പ്രകാരമാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ആയിഷ പോറ്റി, ജമീല പ്രകാശം, ടി.വി. രാജേഷ്, എ.പി.അനി ൽകുമാർ, എം.എ.വാഹിദ്, വി.ശശി, സി. ദിവാകരൻ, വി.എസ്.ശിവകുമാർ, ഇ.എസ്. ബിജിമോൾ, എ.ടി. ജോർജ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
ഈ മാസം 10ന് മുൻ സ്പീക്കർ എൻ. ശക്തന് നോട്ടീസ് അയച്ചെങ്കിലും മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. അസൗകര്യമുണ്ടെ ന്നും പാർട്ടിയോട് ആലോചിച്ച ശേഷമേ മൊഴി നൽകാൻ കഴിയൂ എന്നും ശക്തൻ അന്വേഷണ സംഘത്തെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പരിക്കേറ്റ എംഎൽഎമാരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. മെഡിക്കൽ കോളജിലെയും ജനറൽ ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നിയമസഭ യിലെ വാച്ച് ആൻഡ് വാർഡിന്റെ മൊഴി രേഖപ്പെടുത്തിയതായും ഡിവൈഎസ്പി സജീവ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Leave A Comment