പ്രധാന വാർത്തകൾ

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

കൊച്ചി:  കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാര്‍പാപ്പയുടെ അനുമതിയെ തുടര്‍ന്നാണ് രാജിയെന്ന് ആലഞ്ചേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുയ

2011 മുതല്‍ ആര്‍ച്ച് ബിഷപ്പായി ചുമതല നിര്‍വഹിച്ചുവരികയായിരുന്നു ജോര്‍ജ് ആലഞ്ചേരി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള സാഹചര്യം നേരത്തെ അറിയിച്ചിരുന്നതായും എന്നാല്‍ സിനഡ് അതിന് അംഗീകാരം നല്‍കിയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിന്നീട് വീണ്ടും ഇതേ അഭ്യര്‍ഥന അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നല്‍കിയ തന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചതായി മാര്‍ജോര്‍ജ് ആലഞ്ചേരി കൊച്ചിയില്‍ പറഞ്ഞു.

Leave A Comment