പ്രധാന വാർത്തകൾ

മാള കേബിൾ വിഷൻ വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാള: മാള കേബിൾ വിഷൻ വിദ്യാഭ്യാസ പുരസ്‌കാര വിതരണത്തിന് അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 10ആം തീയ്യതി വരെ അപേക്ഷിക്കാം. ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർഥികളായ മാള കേബിൾ വിഷന്റെ കേബിൾ ടിവി, ബ്രോഡ് ബാൻഡ് ഉപഭോക്താക്കളുടെ മക്കൾക്കാണ് പുരസ്‌കാരം. അർഹരായ വിദ്യാർഥികൾ മാർക്ക്ലിസ്റ്റ് സഹിതം തങ്ങളുടെ കേബിൾ ടിവി ഓപ്പറേറ്ററുമായി ബന്ധപ്പെടുക.

Leave A Comment