ഇനി ഏറ്റെടുക്കാൻപോകുന്നത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം: ഗവർണർ
ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന വിഷയമാണ് താൻ ഇനി ഏറ്റെടുക്കാൻപോകുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മൈനസ് 40 ഡിഗ്രിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കു പോലും പെന്ഷന് 10 വര്‍ഷം കഴിഞ്ഞാണ് നല്‍കുന്നത്. ഇവിടെ രണ്ടുവര്‍ഷം കഴിഞ്ഞവര്‍ രാജിവച്ച് പാര്‍ട്ടിയെ സേവിക്കുന്നു.
ദേശീയതലത്തിൽ അടക്കം വിഷയം ശക്തമായി ഉയർത്തും. കോടതിയിൽ എത്തിയാൽ ഇതിലും നടപടി ഉണ്ടാകുമെന്നുറപ്പാണ്. വിഷയം അഭിഭാഷകരുമായി ചര്‍ച്ച ചെയ്തെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
എസ്എഫ്ഐ പഠിച്ചതേ പാടൂ. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളാണ് പ്രശ്നം-തിരുവനന്തപുരം സംസ്കൃത കോളജില്‍ വിവാദ ബാനര്‍ ഉയര്‍ത്തിയ സംഭവത്തോട് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.
Leave A Comment