ബജറ്റ് അവതരണം തുടങ്ങി : ജി-20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരമെന്ന് ധനമന്ത്രി
ന്യൂഡൽഹി: അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്‍റ് ആകും ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ.ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായാണ് കാണുന്നത്. ആഗോള പ്രതിസന്ധിയിലും ഇന്ത്യ തലയുയർത്തി നിൽക്കുകയാണ്.
വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.
പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി അറിയിച്ചു.
എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണ്. ഇതിനായി വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ വഹിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.
ജി-20 അധ്യക്ഷത ഇന്ത്യക്ക് ലഭിച്ചത് വലിയ അവസരമെന്ന് ധനമന്ത്രി. യുക്രെയ്നിലെ യുദ്ധവും ആഗോള സാമ്പത്തിക വെല്ലുവിളികളുടെയും ഈ കാലത്ത് ലോക സാമ്പത്തിക ക്രമത്തിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് ജി20 അധ്യക്ഷ പദവി മികച്ച അവസരമാണ് നൽകുന്നതെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു.
Leave A Comment