പ്രധാന വാർത്തകൾ

ഇരുട്ടടി; ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്കും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക്  110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിലും വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിലെ വാളയാർ ടോൾകേന്ദ്രത്തിലും നിരക്ക് കൂടും.

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.

Leave A Comment