പ്രധാന വാർത്തകൾ

തമിഴ്നാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 12 മരണം

ചെന്നൈ: തമിഴ്നാട് ശിവഗംഗ കാരക്കുടിയിൽ സർക്കാർ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. നാൽപതിലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.

തിരുപ്പൂരിൽ നിന്ന് കാരക്കുടിയിലേക്കു പോയ ബസും കാരക്കുടിയിൽനിന്ന് ദിണ്ഡിഗല്ലിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടു ബസുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണമായും തകർന്നു.

അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്ന് രാവിലെ തെങ്കാശിയിലുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചിരുന്നു. കഴിഞ്ഞ ദിവസവും ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചിരുന്നു.

Leave A Comment