ബറോസിന് സംഗീതം പകരാൻ മാർക്ക് കിലിയൻ എത്തി, ചിത്രം പങ്കുവെച്ച് മോഹൻലാൽ
കൊച്ചി :മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ഫാന്റസി മോഡിൽ കഥ പറഞ്ഞു പോകുന്ന ചിത്രം 2019 ലാണ് പ്രഖ്യാപിച്ചത്. 2021ൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്. അതിനിടെയാണ് ഹോളിവുഡ് സംഗീത സംവിധായകൻ മാർക്ക് കിലിയൻ ചിത്രത്തിനൊപ്പം ചേരുന്നു എന്ന പുതിയ അപ്ഡേഷൻ വരുന്നത്. മാർക്ക് കിലിയനൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഡീപ്പ് ബ്ലൂ സീ, പിച്ച് പെർഫെക്‌ട് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്ക് സ്‌കോറുകൾ നൽകിയത് അദ്ദേഹമാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ.
Leave A Comment