സിനിമ

പേരില്‍ മാറ്റമില്ലാതെ ‘ഹിഗ്വിറ്റ’ സിനിമ; മാര്‍ച്ച് 31ന് റിലീസ്

കൊച്ചി: പേരില്‍ മാറ്റമില്ലാതെ ‘ഹിഗ്വിറ്റ’ സിനിമ; മാര്‍ച്ച് 31ന് റിലീസ്. സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ‘ഹിഗ്വിറ്റ’ മാര്‍ച്ച് 31ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 120 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ പേര് വിവാദമായതിന്റെ പേരില്‍ റിലീസിനു തടസം നേരിട്ടിരുന്നു.

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൂര്‍ത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയില്‍ പാര്‍സ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. 

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സങ്കീര്‍ത്തന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ്. സംഗീതം രാഹുല്‍ രാജും പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സന്റും നിര്‍വഹിക്കുന്നു. വാര്‍ത്താ പ്രചാരണം : പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Leave A Comment