അഭിനയം ഉപേക്ഷിക്കുമെന്ന് കത്തിൽ, അവസാന ചിത്രം ഇതാകും; നിരാശയില്‍ ആരാധകര്‍
ചെന്നൈ: നാളുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍താരം വിജയ്. തമിഴക വെട്രി കഴകം എന്നാണ് വിജയ് യുടെ പാര്‍ട്ടിയുടെ പേര്. സിനിമ ഉപേക്ഷിച്ച് പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് താരം. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കത്തിലാണ് സിനിമ ഉപേക്ഷിക്കുമെന്ന് താരം വ്യക്തമാക്കിയത്.കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുമെന്നാണ് വിജയ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Leave A Comment