സിനിമ

ഹേമ കമ്മിറ്റി റിപ്പോർട്ട്; തുടർനടപടികൾ ഉറപ്പാക്കുമെന്ന് WCC ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സ്ത്രീകളുടെ സ്വകാര്യത ഉൾപ്പടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ റിമ കല്ലിങ്കൽ, രേവതി ,ദീദി ദാമോദരൻ,ബീനാ പോൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

പ്രത്യേക സംഘത്തിന്റെ അന്വേഷണ രീതിയിൽ ആശങ്കയെന്നു ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു. അന്വേഷണം കൃത്യമായി നിരീക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. അന്വേഷണ ഘട്ടത്തിൽ ഒരു തരത്തിലും പുറത്തു പോകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു. സിനിമാ സെറ്റുകളിൽ പോഷ് നിയമം കർശനമായി നടപ്പിലാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം. സിനിമാ നയ രൂപീകരണത്തിൽ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണം എന്നും മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി പറഞ്ഞു.

Leave A Comment