സിനിമ

'അടുത്ത കല്യാണം ലോഡിങ്' എന്ന കമന്റ് വൈറൽ; ഇഷാനി കൃഷ്ണയുടെ പുതിയ പോസ്റ്റും ചിത്രവും

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കല്യാണാഘോഷങ്ങൾ നടന്നിട്ട് ദിവസങ്ങൾ ആയിട്ടേയുള്ളു.ദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് സഹോദരിമാരുടെയും സുഹൃത്തുക്കളുടെയും പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു. ഇപ്പോൾ സഹോദരി  ഇഷാനി കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സുഹൃത്തിന് ജന്മദിനാശംസകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിനടിയിലെ പ്രധാന കമന്റായിരുന്ന  'അടുത്ത കല്യാണം ലോഡിങ്' നിരവധി പേരെയാണ്‌ ആകർഷിച്ചിരിക്കുന്നത്. സുഹൃത്തായ അര്‍ജുന്‍ നായര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നാണ് ഇഷാനി കൃഷ്ണ, അര്‍ജുനൊപ്പമുള്ള ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇഷാനി ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ആരാധകരില്‍ പലരും ആ ചോദ്യവുമായെത്തി. കുടുംബത്തിലെ അടുത്ത കല്യാണത്തിന്റെ അറിയിപ്പാണോ എന്നായിരുന്നു പ്രധാനചോദ്യം.

'കൂടുതല്‍ ചിരികളും സാഹസികതകളും മറക്കാനാവാത്ത നിമിഷങ്ങളും ഒരുമിച്ചുണ്ടാവട്ടെ' എന്ന കുറിപ്പോടെയായിരുന്നു ഇഷാനി അര്‍ജുന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇരുവരും കടല്‍ത്തീരത്ത് ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും പോസ്റ്റിലുണ്ടായിരുന്നു. അതിനിടെ, 'നെക്‌സ്റ്റ് കല്യാണം ലോഡിങ്', 'അമേസിങ് ജോഡി' എന്നിങ്ങനെ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു.സാമൂഹികമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലേറെ ഫോളോവേഴ്‌സുള്ള ഇഷാനിയുടെ പുതിയ പോസ്റ്റും സാമൂഹികമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

Leave A Comment