സിനിമ

ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി: ഇടവേള ബാബുവിനെതിരായ കേസിന് താൽക്കാലിക സ്റ്റേ

കൊച്ചി: നടനും അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരായ കേസ് താൽക്കാലികമായി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് സ്റ്റേ. എതിർകക്ഷിയായ ജൂനിയർ നടിക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അമ്മയിലെ അം​ഗത്വത്തിന് രണ്ട് ലക്ഷം രൂപ ഫീസ് നൽകണമെന്ന് ഇടവേള ബാബു പറഞ്ഞതായും പരാതിയലുണ്ട്. എന്നാൽ അഡ്ജസ്റ്റ് ചെയ്താൽ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതൽ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞതായി നടി വെളിപ്പെടുത്തിയിരുന്നു.

Leave A Comment