സിനിമ

മറക്കാൻ പറ്റുന്നില്ല...പ്രിയ ഗുരുവിന്റെ സിത്താരയിലെത്തി മകളെ കണ്ട് മമ്മൂട്ടി

കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീടായ സിത്താരയിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ സിത്താരയിലാണ് അദ്ദേഹം എത്തിയത്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

കുറച്ചു സമയം അകത്തിരുന്ന മമ്മൂട്ടി മറക്കാൻ പറ്റാത്തതിനാൽ വന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബർ 25നാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വിട പറഞ്ഞത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. 

അസർബൈജാനിൽ ഷൂട്ടിം​ഗിലായിരുന്നതിനാൽ മമ്മൂട്ടിക്ക് പ്രിയ ​ഗുരുവിനെ അവസാനമായി കാണാൻ സാധിച്ചിരുന്നില്ല. സിനിമ ബന്ധത്തെക്കാൾ ഉപരി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും എംടിയും തമ്മിലുണ്ടായിരുന്നത്. മമ്മൂട്ടിക്ക് പകര്‍ന്നാടാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് എംടി മെനഞ്ഞെടുത്തത്. 

Leave A Comment