സിനിമ

നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു. ഭാര്യ പ്രിയങ്കയോടൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു. അണിയറപ്രവർത്തകർ ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി,ചികിത്സയിൽ ഇരിക്കെയാണ് മരണം. മാരി, വിശ്വാസം എന്നീ സിനിമകളിലെ അഭിനയം വലിയ ശ്രദ്ധേ പിടിച്ചുപറ്റി..  

Leave A Comment