അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതിനിർദേശം
കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നല്‍കിയ പരാതിയില്‍ കേസെടുക്കാൻ നിർദേശിച്ച് കോടതി.
വർഗീയ പരാമർശത്തില്‍ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ഈ പരാതിയില്‍ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിൻ്റെ നിലപാട്.
എറണാകുളം ജില്ലാ അഡീഷണല്‍ സെഷൻസ് 8 നമ്പർ കോടതിയില്‍ ആണ് കേസ് എടുക്കാൻ പൊലീസിന് നിർദേശം നല്‍കിയത്.
Leave A Comment