സിനിമ

തലമുറകളുടെ പ്രിയഗായികയ്ക്ക് വിട, ആശാ ഭോസ്‌ലെ അന്തരിച്ചു

മും​ബൈ: തലമുറകളുടെ പ്രിയഗായിക ആശാ ഭോസ്‌ലെ (92) വിടപറഞ്ഞു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്‌ലെ ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്.

എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിലൂടെ, ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ആ​ശ ഭോ​സ്‌​ലെ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2000ൽ ​ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡും 2008ൽ ​പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​രു​ന്നു.

Leave A Comment