സിനിമ

മാർഷ്യൽ ആർട്‌സ് താരം ബ്രൂസ് ലിയുങ് അന്തരിച്ചു

ഹോങ്കോങ്: ആക്ഷൻ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ഹോങ്കോങ്ങ് നടൻ ബ്രൂസ് ലിയുങ് (77) അന്തരിച്ചു. യാങ് സ്വാളോങ് എന്നാണ് അദ്ദേഹത്തിൻ്റെ യഥാർഥ പേര്. ജനുവരി 14-ന് അദ്ദേഹം മരിച്ചതായാണ് റിപ്പോർട്ടുകൾ.

'കുങ് ഫൂ ഹസിൽ' എന്ന ചിത്രത്തിലെ ടോഡ് ബീസ്റ്റ് എന്ന കഥാപാത്രം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. നടന്റെ മരണകാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ശരീരം സംസ്കരിച്ചു. ജനുവരി 26-നാണ് ഔദ്യോഗിക അനുസ്‌മരണ ചടങ്ങുകൾ.

ഹോങ്കോങ്ങിൽ ജനിച്ച ലിയുങ്. ബ്രൂസ് ലീ, ജാക്കി ചാൻ തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം പരാമർശിക്കപ്പെട്ട നടനായിരുന്നു. മാർഷ്യൽ ആർട്‌സ് എളുപ്പത്തിൽ കൈകാര്യം ചെയ്‌ത അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു.

1970-കളിലും 1980-കളിലും നിരവധി ആക്ഷൻ, കുങ് ഫൂ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

Leave A Comment