സിനിമ

പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാവുന്നു; സ്ഥിരീകരിച്ച്‌ നടന്‍

മുംബൈ: നടി പരിനീതി ചോപ്രയും എഎപി എംപി രാഘവ് ഛദ്ദയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തിനുള്ള സമയം നോക്കിത്തുടങ്ങിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ നടനും ഗായകനുമായ ഹര്‍ഡി സന്ധുവിന്റെ വാക്കുകളാണ് വൈറലാവുന്നത്. വിവാഹം വൈകാതെയുണ്ടാകും എന്നാണ് കോഡ് നെയിം; തിരങ്ക സിനിമയില്‍ പരിണിതിക്കൊപ്പം അഭിനയിച്ച ഹര്‍ദി സന്ധു വ്യക്തമാക്കിയത്. 

ഇത് അവസാനം സംഭവിക്കുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ അവളെ ആശംസ അറിയിച്ചിരുന്നു. കോഡ് നെയിം സിനിമയുടെ ഷൂട്ടിങ്ങിനിടെ വിവാഹത്തേക്കുറിച്ചെല്ലാം ഞങ്ങള്‍ സംസാരിക്കുമായിരുന്നു. തനിക്ക് ചേരുന്ന ഒരാളെ കണ്ടെത്തിയാലെ വിവാഹം കഴിക്കൂ എന്നാണ് പരിനീതി പറഞ്ഞിരുന്നത്. ഫോണ്‍ വിളിച്ച്‌ പരിണിതിയെ ആശംസകള്‍ അറിയിച്ചെന്നും ഹര്‍ഡി വ്യക്തമാക്കി. 

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലാണ് പരിണിതിയും രാഘവും പഠിച്ചത്. മാര്‍ച്ച്‌ 22നാണ് ഇരുവരും ഒന്നിച്ച്‌ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. അതിനു പിന്നാലെ എഎപിഎംപി രാജീവ് അറോറ ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരുന്നു.

Leave A Comment