സിനിമ

അസോസിയേറ്റ് ഡയറക്ടർ ദീപു ബാലകൃഷ്ണന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

ഇരിങ്ങാലക്കുട : ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍ (41) ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ദീപു.

രാവിലെ അഞ്ച് മണിയോടെ വീട്ടില്‍നിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ദീപു. മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് മൃതദേഹം മുങ്ങിയെടുത്തത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

‘ഉുറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറാണ്.

Leave A Comment