സിനിമ

ഹീറോ യാര് ? 47 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒന്നിച്ച് ര​ജ​നി​യും ക​മ​ൽ​ഹാ​സ​നും

47 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ര​ജ​നീ​കാ​ന്തും ക​മ​ൽ​ഹാ​സ​നും ഒ​ന്നി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഗ്ലിം​പ്സ് എ​ത്തി. ആ​രാ​ധ​ക​ർ ഇ​തി​നോ​ട​കം വീ​ഡി​യോ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് ഇ​രു​താ​ര​ങ്ങ​ളും വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ‘ഹീ​റോ യാ​ര്’ എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. ത​മി​ഴി​ലെ ആ​ദ്യ 1000 കോ​ടി പ​ടം ആ​കും ഈ ​ചി​ത്ര​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ. 

നെ​ൽ​സ​ൺ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ആ​ണ്. ഇ​രു​വ​രു​ടെ​യും ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ര​ജ​നീ​കാ​ന്ത് ത​ന്‍റെ സി​ഗ്നേ​ച്ച​ർ സ്റ്റൈ​ലി​ൽ കാ​റി​ന്‍റെ കീ ​ക​മ​ൽ​ഹാ​സ​ന് എ​റി​ഞ്ഞു കൊ​ടു​ക്കു​ന്നു.

ക​മ​ൽ ആ​ക​ട്ടെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ കാ​റി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ഇ​രി​പ്പു​റ​പ്പി​ക്കു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചോ​ദ്യ​മെ​ത്തു​ന്ന​ത് ഹീ​റോ​യാ​ര്?’ ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം സ​സ്പെ​ൻ​സ് ആ​യി നി​ർ​ത്തി​യാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. 


ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് മ​ല​യാ​ളി​യാ​യ രാ​ജീ​വ് മേ​നോ​ൻ ആ​ണ്. ആ​ർ.​നി​ർ​മ​ൽ ആ​ണ് എ​ഡി​റ്റ​ർ. ക​മ​ൽ​ഹാ​സ​ന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും റെ​ഡ് ജ​യ​ന്‍റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2027 പൊ​ങ്ക​ലി​നാ​യി​രി​ക്കും സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

ലോ​കേ​ഷ് ക​ന​ക​രാ​ജ് ആ​കും ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ക എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പു​റ​ത്തു വ​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് ചി​ത്രം നെ​ൽ​സ​ണി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

Leave A Comment